കല്യാണ ഗീതം -- സതീശന്‍ മാവില
**************************
കല്യാണി രാഗമെന്റെ മനസ്സ് മൂളി
നിറപറവെച്ചൊരുക്കിയ നിലവിളക്കിന്‍ മുന്നില്‍
അറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു
എന്നുമറിയാത്തൊരനുഭൂതി ഞാന്‍ നുകര്‍ന്നു
കരള്‍ച്ചെണ്ടയില്‍ ലയതാളമുണര്‍ന്നുയര്‍ന്നു
മേലാകെ പ്പൂചൂടി കസവിന്റെ ചേലചുറ്റിയ
നവവധു ഇവളൊരു ചന്ദ്രമുഖി
കണ്ണിണകൊണ്ടെന്റെ കണ്‍കളില്‍ മുത്തമിട്ട്
നമ്രമുഖിയായവള്‍ കുണുങ്ങി നിന്നു
നാണം പൊതിഞ്ഞു നിന്നു
കാഞ്ചന ഭംഗിയാര്‍ന്ന കൈകളാലവളൊരു
മലര്‍മാല്യമെന്‍ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍
വധുവായി ജീവിത സഖിയായി താലികെട്ടി
കൈപിടിച്ചവളെഞാന്‍ പരിണയിച്ചു
ജീവിത വഴിയിലേക്കവളെ ഞാനാനയിച്ചു