കവിത - - ഹാ! ശാന്തം പാപം !
-- പി.വി. ജി. നായർ
------------------
മർത്ത്യ മണ്ഡലത്തിങ്കൽ സത്യത്തിൻ വെളിച്ചത്തെ
നിത്യവും പരത്തിയ പൗരസ്ത്യ മണിദീപം
ശാന്തിതൻ പ്രവാചകൻ കഷ്ടം ഹാ ! ശാന്തം പാപം !
ഗാന്ധിജി മൃഗീയമാം കൈകളാൽ മൃതിപ്പെട്ടു !
പഞ്ചഭൗതികം ദേഹം ഭസ്മമായെന്നാലുമാ -
സ്സഞ്ചിതസുകൃതമീ വിശ്വത്തെയുണർത്തീടും !
===== === ==== ==== ======
കേവലം വിജ്ഞാനത്തിൻ പുഞ്ചിരിപൊഴിച്ചെന്നും
പാവന പ്രയത്നത്തിൻ യജഞവേദിയിൽ നിന്നും ,
ദേവത്വം പുല്കിപ്പുല്കി യുണരും മഹാത്മാക്കൾ -
ക്കീവിധം ത്യാഗം ചേർക്കും നിശ്ചയമമർത്ഥ്യത ;
എങ്കിലും മനുഷ്യന്റെ വേദാന്ത വൈദൂഷ്യങ്ങൾ
തങ്കിടും മസ്തിഷ്കവും മരവിപ്പിക്കും മൃതി .
===== ====== ==== ======
കൂരിരുളിങ്കൽ കഷ്ടം ! ലോകത്തിൻ ഹൃദയമാം
കോരകം വികാസത്തെ ക്കാത്തുകാത്തിരിക്കുമ്പോൾ ,
എത്രയോ നൂറ്റാണ്ടുകൾ പിന്നിടുന്നേരത്താത്മ
ചൈതന്യമീമട്ടൊന്നു വിശ്വത്തെ പുൽകാനെത്തും;
ധാർമ്മികൈശ്വര്യം തിങ്ങു മീദൃശമാത്മവീര്യം
ധാത്രിതൻ ചരിത്രത്തിൽ കണ്ടിട്ടിലിന്നേവരെ
+++++++ഒരു കവിയും ചിത്രകാരനുമായിരുന്ന മട്ടന്നൂർ സ്വദേശി എന്റെ പിതാവ് പി.വി.ജി. നായർ എന്ന പാലയാടൻ വീട്ടിൽ . ഗോപാലൻ നായർ കതിരൂർ ഗവ: ഹൈസ്കൂളിൽ ചിത്രകലാദ്ധ്യാപകനായിരിക്കേ 1973 ൽ ആണ് അന്തരിക്കുന്നത് - ഗാന്ധിജി വെടിയേറ്റ് മരിച്ചതിന് ശേഷം 1948 ൽ അദ്ദേഹം എഴുതിയ ഒരു കവിതയാണ് - ഹാ ശാന്തം പാവം. +++++++
------- സതീശൻ മാവില
-- പി.വി. ജി. നായർ
------------------മർത്ത്യ മണ്ഡലത്തിങ്കൽ സത്യത്തിൻ വെളിച്ചത്തെ