സ്നേഹ പ്രണാമം -
സതീശൻ മാവില
============
====================
സമ്പന്ന സംസ്കാര വല്ലിയിൽ പൂത്തൊരു
സൗന്ദര്യ സൂനമേ സ്നേഹ പ്രണാമം !!
'വെളിച്ചം തിരഞ്ഞു' നീ എത്തിയെന്നാലും
'തമസ്സാണ് ഭൂവിൽ സുഖപ്രദ' മെന്നോതി
എന്നും 'ഇടിഞ്ഞു പൊളിഞ്ഞൊരു ലോകത്ത് '
'
കേവലമനുഷ്യനാ' ണെന്നോതി നിന്നു !
ജീവന്റെ തുടിപ്പുള്ള വാക്കിന്റെ കണ്ണിൽക്കൂടി
ലോകത്തെ ക്കണ്ടൂ ,
സ്നേഹമൊഴുക്കീ, മനസ്സിന്റെ ഊർജ്ജവും
സമ്പന്നമാം സംസ്കൃത സത്തുംചേർത്ത്
വിളമ്പീ മനുഷ്യന്റെ സംസ്കാര ദാഹം തീർത്തൂ !
പൊഴിച്ചു നീ കണ്ണീർക്കണം,
ദീനാനുകമ്പാർദ്രമാം മനസ്സിനുള്ളിൽ
കോടി നക്ഷത്ര പ്രഭ ചൂടി
വിടർന്നൂ സൗരമണ്ഡലം !
വിരിഞ്ഞൂ ചുണ്ടിൽ ചെറു പുഞ്ചിരി,
കുളിരേകി ഉണർന്നൂ
മാനവ മനസ്സിങ്കൽ നിത്യ നിർമ്മല പൗർണ്ണമി !
പ്രണാമം പ്രണാമം പ്രണാമം പ്രണാമം
നമിക്കുന്നു നമ്മൾ മഹാ ജ്ഞാന സൂര്യ !
നമുക്കാത്മ ബോധം പകർന്നേകി നൽകിയ
സംസ്കാര സമ്പന്ന വിജ്ഞാന സൂര്യ !


No comments:
Post a Comment