പ്രണയം
പലതും പറഞ്ഞില്ല പറയാന്‍മറന്നതല്ലെന്‍സഖീ
മനപ്പൂര്‍വം പറയാതിരുന്നുഞാന്‍
നിഴലല്ലെനിക്കുനീ പിന്‍നിലാവല്ലെന്‍
മലര്‍ വാടിയിലെന്നോ വാടിക്കൊഴിഞ്ഞൊരുമലരല്ല
ചിതകെട്ടടങ്ങിയചാരമല്ലനന്തമാം
വാനിലേക്കെങ്ങോപാടിമറഞ്ഞകിളിയല്ല
കാര്‍മുകില്‍ പൂക്കും തെളിവാനമല്ലേതോ
വേടനബിനാല്‍കഥതീര്‍ത്തപേടമാന്‍ കുഞ്ഞല്ലനീ
ചിരിയല്ല കണ്ണിരല്ല ത്തെളിനീര്‍കുളിരല്ല
കുളിരിന്‍പുതപ്പിട്ട കടല്‍കാറ്റലയല്ല നീ
പാടുവാന്‍മറന്നോരുപാട്ടല്ല പാടിപ്പാടി
ചാരുത പാടേമങ്ങിപ്പോയൊരീണവുമല്ല
ആരുനീആരെന്നുഞാന്‍തിരയുബോഴോക്കെയും
മനസ്സിന്നുള്ളില്‍തത്തി ക്കളിപ്പൂപൂങ്കാറ്റായ്നീ
സ്നേഹമാണെനിക്കെന്നുംനിന്നോട് സഖീ...പക്ഷേ
എന്‍ സ്നേഹ മെത്രയെന്നതളക്കാനറിയില്ല
പറയാനറിയില്ല പാടുവാനറിയില്ല
നിറഞ്ഞമൌനംകൊണ്ടേ നില്പുഞാനേകാകിയായ്
നില്‍ക്കുക കണ്ണില്‍കണ്ണില്‍ നോക്കി നില്‍ക്കുകനമ്മള്‍
നോവുകളോരോന്നായികൊഴിഞ്ഞു വീഴുംവരെ
മനസ്സുകള്‍ തമ്മില്‍തമ്മില്‍ആലിന്ഗനംചെയ്തു
മായാത്തമധുരാനുഭൂതിയില്‍ലയിക്കട്ടെ
മാനവമോഹങ്ങള്‍ തന്‍ കളിതൊട്ടിലില്‍ നമ്മള്‍
കിടത്തുക സ്നേഹത്തിന്‍റെ നിര്‍മല വികാരത്തെ
അവ ഒന്നൊന്നായിണചേര്‍ന്നുയിര്‍ കൊണ്ടിടട്ടെ
ഈ പ്രപഞചത്തെകാക്കും പുത്തനാമാനന്ദങ്ങള്‍
നൊമ്പരങ്ങളും നോവും യാദനകളുമില്ലാ
ലോകത്തെ പ്രശാന്തമാം സുന്ദരവിഭാദങ്ങള്‍
പ്രണയം മനസ്സിന്നുള്ളില്‍ പ്രളയപ്രവാഹമായുണരും
വികാരത്തിന്‍ മധുരോന്മദാവേശം
പ്രണയംകൌമാരത്തിന്‍പടിവാതില്‍കടന്നെത്തും
ഉന്മത്തവികാരത്തിന്‍ മായികോന്മദാവേശം
വാര്‍ദധക്യ തൊട്ടില്‍ കെട്ടി ഉറങ്ങാന്‍ കിടന്നാലും
ഉണര്‍ത്തും കിനാവിലെ തരളിത നിഴല്‍ ചിത്രം
കടലല പോലെ ഇളം കാറ്റല പോലെ
മനസ്സില്‍ ശരീരത്തില്‍ മസ്തിഷ്കത്തില്‍
നനുത്തനുരണനം ചെയ്യും തരളിത മോഹാവേശം
No comments:
Post a Comment